സുധീഷ് ബാബു
ഒരു ക്ലാസ്സ്മേറ്റിന്റെ മരണം....അത്ര ഫീലിംഗേ ഉണ്ടായിരുന്നുള്ളൂ....കാരണം അവനുമായി അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല...
ബൈക്കിൽ കയറിയാൽ അവന്റെ ചിന്തകളുടെ നിയന്ത്രണം തെറ്റും...അങ്ങനെ ഒരിക്കൽ ഒരു ബുള്ളറ്റിൽ കയറി അവൻ യാത്രയായി...ചന്ദനക്കുറിയുമായി,പുഞ്ചിരി തൂകി ക്ലാസ്സിലേക്കു കയറി വരുന്ന ആ പഴയ സുധി......
അനൂപ് ആനന്ദ്
എന്റെ എതിരാളി ആയിരുന്നു അവൻ ,പല കാര്യത്തിലും.അതു പോലെ കൂട്ടുകാരനും...ബ്രില്ല്യന്റ് സ്റ്റുഡന്റായിരുന്നു...അതുപോലെ ഉഴപ്പിലും മുൻപിൽ.
ഒരു ബൈക്ക് ആക്സിഡന്റായിരുന്നു അവന്റെ നില തെറ്റിച്ചത്.......പിന്നെ ഒരു കോമാളിയെപ്പോലെ ഞങ്ങൾക്കിടയിൽ കുറച്ചുനാൾ..
സഹതാപമായിരുന്നു.......
പിന്നെ അവനെ കാണാതായി.വീട്ടുകാർ പലവഴിക്ക് അന്വേഷിച്ചു..ഇപ്പോൾ എല്ലാം ഈശ്വരനിൽ അർപ്പിച്ച് ,എവിടെയായിരുന്നാലും ജീവിച്ചിരുന്നാൽ മതിയേ എന്നു മാത്രം പ്രാർഥിച്ച്
ഒരു അമ്മ...
ഷിനു സത്യൻ
ഹൈ സ്കൂൾ ക്ലാസ്സിന്റെ ഇടവഴികളിലൂടെ ‘ഇടി മത്സരം’ നടത്തിയിരുന്നത് ഇന്നലെ എന്ന പോലെ....പിന്നീട് അവൻ പ്ലസ് ടു വിനും ഞാൻ പ്രീ ഡിഗ്രീ യ്ക്കും...തമ്മിൽ കാണാതെ...
അഞ്ചോ ആറോ വർഷങ്ങൾക്കു ശേഷം ഒരു ആത്മാർത്ഥ സുഹ്രത്തായി അവൻ പുനർജ്ജനിച്ചു....
വായനശാലയുടെ ഇടനാഴികളിൽ കമ്മ്യൂണിസവും മോഡേൺ ഡ്രാമയും കവിതയും ചർച്ച ചെയ്തിരുന്ന സായാഹ്നങ്ങൾ....അവസാനം അതൊരു ഇൻലന്റ് മാഗസീന്റെ പിറവിക്കു വഴിയൊരുക്കി.
തുമ്പൂർ മൊഴിയിലെ പാറയിൽ ഇരുന്നു സ്വന്തം കവിത താളത്തിൽ പാടുന്ന ഷിനു.ഒരു ട്യൂമറിന്റെ രൂപത്തിൽ വളരെ പെട്ടെന്ന് .....ഒന്നു കാണാൻ പോലും കഴിയാതെ............
എന്റെ തിരക്കു പിടിച്ച വൈകുന്നേരങ്ങളിൽ ഒരുപാട് തവണ അവനെ കാണാതെ വഴിമാറി ഞാൻ നടന്നിട്ടുണ്ട്.മരിക്കുന്നതിനു മുൻപ് അത്യാവശ്യമായി കാണണം എന്നു പറഞ്ഞപ്പോഴും ഞാൻ അവനെ ഒഴിവാക്കി എന്റെ തിരക്കിലേക്കു നടന്നു....
പിന്നീടൊരിക്കലും കാണില്ല എന്നു ഞാൻ അറിഞ്ഞില്ല.
ഒരു കൂട്ടുകാരനു വേണ്ടി ആദ്യമായി കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി...........
സിഞ്ചോ ജോണി
ജീവിതത്തിന്റെ നാൾവഴികളിൽ എവിടെയോ വച്ച് മനസ്സിന്റെ ചരടുകൾ പൊട്ടിയത് കൂട്ടിക്കെട്ടി ജീവിച്ച്, ജീവിച്ച് അവസാനം ഒരു മുഴം കയറിൽ....
ആരെയൊക്കെയോ തോൽപ്പിച്ചും ഞാൻ ഉൾപ്പെടുന്നവരെ വേദനിപ്പിച്ചും
അവൻ കടന്നു പോയി
മനോജ് .എൻ
എന്റെ ക്ലാസ്സിലെ നമ്പൂതിരി പയ്യൻ..ഒരുപാട് സ്നേഹമായിരുന്നു അവനു എന്നോട്..
ഒരു ബഞ്ചിൽ ഇരിക്കാൻ അവനു ഒത്തിരി ഇഷ്ടമായിരുന്നു.എനിക്കു അവനോട് സ്നേഹത്തിനേക്കാൾ ആരാധനയായിരുന്നു.
ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടി.
ക്ലാസ്സിലെ ഫസ്റ്റ് റാങ്കിനു മീരയോട് മത്സരിക്കുന്ന മനോജ്.......
അവൻ വലിയ നിലയിൽ എത്തുമെന്ന് ഉറപ്പായിരുന്നു.
ഭോപ്പാലിൽ നിന്നു എന്നെ വിളിക്കുകയും മെയിൽ അയക്കുകയും ചെയ്യുമായിരുന്നു...മരിക്കുന്നതിനു ഒന്നോ രണ്ടോ ആഴ്ചയ്ക്കു മുൻപ് ഞാൻ അവനെ കണ്ടു.....
ഭോപാലിൽ വച്ച് സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകിൽ ഏതോ ഒരു ബസ്സിന്റെ രൂപത്തിൽ മരണം അവനു വഴിയൊരുക്കി.അവൻ മരിച്ചുകിടക്കുന്നത് കാണാൻ ഞാൻ പോയില്ല....അതെനിക്ക് ഒട്ടും കഴിയുമായിരുന്നില്ല................
ഒരുമിച്ച് ഒരു ക്ലാസ്സിൽ ഉണ്ടായിരുന്ന അഞ്ചു കൂട്ടുകാർ പല സമയങ്ങളിലായി പല കാരണങ്ങളായി മുൻപേ ആ കറുത്ത സ്വാതന്ത്രത്തിലേക്ക് .........

No comments:
Post a Comment