“നാട്ടുകാർക്ക് സദ്യ ഒരുക്കി പോലീസ് സ്റ്റേഷനിൽ ജനമൈത്രിയുടെ ഓണം”(കാക്കനാട്,ത്രുക്കാക്കര)എന്ന വാർത്ത വായിച്ച് കോൾമയിർ കൊണ്ട് നല്ല നാലക്ഷരം കേരള പോലീസിനെ കുറിച്ചെഴുതാൻ തൂലികയും രാകി ഇരുന്നപ്പോൾ ഈയുള്ളവനു ഒരു ഉൾക്കാഴ്ച ഉണ്ടായി.ഉടനെ എഴുന്നേറ്റ് അടുക്കളയുടെ പിന്നാമ്പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്ന ഒരു കെട്ട് പഴയ ന്യൂസ് പേപ്പർ എടുത്ത് പോലീസിന്റെ ജനമൈത്രി വാർത്തകൾക്കായി അന്വേഷണം ആരംഭിച്ച എന്റെ മുൻപിലേക്ക് സർവ്വേശ്വരൻ കൈ നിറയെ വാരിക്കോരി തന്നിരിക്കുന്നതു കണ്ട് ഈയുള്ളവൻ രണ്ടാമതും കോൾമയിർ കൊണ്ടു.
സെപ്തംബർ 13 നു വന്ന അതിമനോഹരമായ ഒരു വാർത്ത..“പീഡന ശ്രമത്തിനിരയായ 10 വയസ്സുകാരിയെ നടുറോഡിൽ പോലീസ് ചോദ്യം ചെയ്തു..”പ്രതിയുടെ കോഴിക്കടയുടെ മുൻപിൽ നിർത്തി ഒന്നര മണിക്കൂർ പോലീസിന്റെ കഥ പറയിക്കൽ,അതും നാട്ടുകാരുടെ മുൻപിൽ.സംഭവിച്ചതെല്ലാം ഒരു കഥ പോലെ പറയിച്ച് ആ പിഞ്ചു കുഞ്ഞിനെ മാനസീകമായി പീഡിപ്പിച്ച് ലോകത്തെ പോലീസ് വർഗ്ഗത്തിനു ഉത്തമ മാത്രുകയായി.ധാർമ്മീക രോഷം കൊണ്ട് ആ പോലീസുകാരെ മനസ്സിൽ പച്ചത്തെറി പറഞ്ഞുകൊണ്ട് ഞാൻ അടുത്ത പേപ്പർ കയ്യിലെടുത്തു.അതിനു മുൻപ് ആത്മാർത്ഥമായി ഞാൻ പ്രാർഥിച്ചു നോക്കി “ദൈവമേ ഇതിലെങ്കിലും ഒരു നല്ല വാർത്ത.......”ഈയിടെയായി അവിടുന്ന് ഈയുള്ളവന്റെ പ്രാർത്ഥന ഒട്ടും വക വയ്ക്കുന്നില്ല എന്ന സംശയം സത്യമാണെന്നു മനസിലായി.സെപ്തംബർ 5 നു വന്ന വാർത്തയിൽ കണ്ണുടക്കി.ത്രുപ്പൂണിത്തുറയിൽ പോലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ യുവാവിനെ എസ് ഐ യും സംഘവും ഭാര്യയുടേയും പിഞ്ചു കുഞ്ഞുങ്ങാളുടേയും മുൻപിലിട്ട് അതിക്രൂരമായി മർദ്ദിച്ചു.“കൊള്ളാം ആ എസ് ഐ യ്ക്ക് ഒരു സ്ഫടികം ജോർജ്ജ് ടച്ചുണ്ട്.”കൊള്ളാം......ഞാൻ രണ്ടും കല്പിച്ച് അടുത്ത പേപ്പർ എടുത്തു.“ഹേയ് മനുഷ്യാ നിങ്ങളെന്താ പരീക്ഷ എഴുതാൻ പൊവുകയാണോ....ഈ കൊച്ചിനെ ഒന്നു പിടിച്ചേ....”കരച്ചിൽ നിർത്താത്ത നാലര മാസം പ്രായമുള്ള ഈയുള്ളവന്റെ സന്താനത്തിനെ എടുത്തു കൊണ്ട് ശ്രീമതി ഒന്നു അമറി....അഞ്ചു മിനിറ്റ് ഒന്നു കുഞ്ഞിനെ എടുത്ത് അവളുടെ പരിഭവം മാറ്റിയിട്ട് വീണ്ടും ഞാനിരുന്ന് പത്രം എടുത്തു.
സെപ്തംബർ നാലാം തീയതിയിലേയാണു പേപ്പർ...അയ്യോ......ഇതൽപ്പം വശപ്പിശകാണ്.തലക്കെട്ട് ഇങ്ങനെയാണ് “ബാലനെ പീഡിപ്പിച്ച കേസ് :പോലീസുകാരന്റെ ജാമ്യ ഹർജി കോടതി തള്ളി” തലയോലപ്പറമ്പു സ്റ്റേഷനിലെ മാന്യദ്ദേഹമാണു പുള്ളി.ബ്ലെസ്സി - മമ്മൂട്ടി ടീമിന്റെ അതി മനോഹരമായ ‘കാഴ്ച’ എന്ന സിനിമയിലെ സത്യസന്ധമായ ഒരു രംഗം മനസ്സിലേക്കു തികട്ടി വന്നു.തികട്ടിവന്നതു വിഴുങ്ങി അടുത്ത പത്രത്തിലേക്ക് ഞാൻ എന്റെ കാഴ്ചയെ ഉന്തിത്തള്ളി വിട്ടു.....ഓ....ഇതൊരു പഴയ പേപ്പറാണ്.മേയ് 28.വെട്ടിക്കലിൽ പോലീസുകാർ സഞ്ചരിച്ച വാഹനമിടിച്ച് കുട്ടികൾ മരിച്ച സംഭവം പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി ഐ ഓഫീസ് മാർച്ച്.......വഴിയരികിൽ വാഹനം ഒതുക്കി കേരളാ വാഹന ഗതാഗതം മൊത്തമായി നിയന്ത്രണം ഏറ്റെടുത്ത് വെയിൽ കൊണ്ട് കരുവാളിച്ചു നിൽക്കുന്ന കർത്തവ്യ നിരതരായ പോലീസ് സേനയ്ക്കു സ്തുതി.ഞാൻ കസേരയിൽ നിന്ന് ഒന്നെഴുന്നേറ്റ് ബഹുമാനിച്ചു പോയി.... സെപ്തംബർ 2 ലെ പത്ര വാർത്ത ഇത്തരം പോലീസുകാർക്കു പോലും നാണക്കേടുണ്ടാക്കുന്നതാണ്..“ഏലക്കാ വാങ്ങാനെത്തി പാമോയിൽ മോഷ്ടിച്ച പോലീസുകാരനു അഞ്ചിരട്ടി പിഴ.”അതും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്നും.പഹയനെ പിടിച്ചതാകട്ടെ ഒരു സാധാരണ പൌരനും.അപ്പോൾ ആ പൌരനെ എന്തു വിളിക്കണം?പോലീസിന്റെ പോലീസെന്നോ...?പാവം പോലീസുകാരൻ,അയാൾക്കു രണ്ട് വെളിച്ചെണ്ണയെങ്കിലും ആക്കാമായിരുന്നു....
മേയ് 28 ലെ പേപ്പറിന്റെ അടർന്നു കിടന്ന ഒരു കഷണം കൂടി കയ്യിൽ തടഞ്ഞു.ഇതു ലേശം അധോലോക ഇടപാടാണ്.....“സ്പിരിറ്റു കേസിലെ പ്രതിയായ പോലീസുകാരൻ യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിടിയിൽ.”മോഷണം നടത്തിയ കാറുകളിൽ സ്പിരിറ്റു കടത്തുന്നത് ഹോബിയാക്കിയ പോലീസുകാരൻ ഭർത്താവിന്റ കയ്യിൽ നിന്നും കാശു വാങ്ങി ഭാര്യയെ കൊല്ലാൻ ‘ക്വട്ടേഷൻ’പിടിച്ചതാ.....പണിയില്ലാതിരിക്കുന്ന ‘ക്വട്ടേഷൻ സംഘങ്ങളേയും തുരുമ്പിക്കുന്ന പണിയായുധങ്ങളേയും’ ഓർമ്മ വന്നു.
സെപ്തംബർ നാലിലെ പത്രത്തിലെ വാർത്ത ഇത്തിരി സർക്കാർ താല്പര്യം കലർന്ന വാർത്തയാണ്...“നഗരസഭയിലെ മാലിന്യം പോലീസിനെ ഉപയോഗിച്ച് പട്ടികജാതി കോളനിക്കു മുൻപിൽ നിക്ഷേപിക്കാൻ ശ്രമം.” പാവം പോലീസുകാർ എന്തിനെല്ലാം കാവൽ നിൽക്കെണം.ചത്തലച്ചു കിടക്കുന്ന ശവത്തിനും ഭരിക്കുന്നവരുടെ ഇമ്മാതിരി തോന്ന്യാസങ്ങൾക്കും...കഷ്ടം.
സെപ്തംബർ 16 ലെ വാർത്ത അല്പം ‘നീല’ നിറം കലർന്നതാണ്.“പറവൂർ പീഡനം:രണ്ടു പോലീസുകാരെ സസ്പെൻഡു ചെയ്തു” തെറ്റിദ്ധരിക്കേണ്ട പിടിയിലായ പ്രതികളെ രക്ഷപ്പെടുത്താൻ ഇത്തിരി ലക്ഷങ്ങൾ......വളരെ കുറച്ച്....കൈക്കൂലി വാങ്ങി.പക്ഷെ കാര്യങ്ങൾ ആശാന്മാരുടെ കൈ വിട്ടു പോയി ,അതാണ് വാലു മുറിഞ്ഞത്..പൊന്നു പോലീസേ,കാര്യങ്ങൾ സെറ്റിലാക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ കൈക്കൂലി വാങ്ങാവൂ.....
സമയം രാത്രി പതിനൊന്നു കഴിഞ്ഞു.കൊച്ചും തള്ളയും ഉറക്കം പിടിച്ചു....സെപ്തംബർ മാസത്തിലെ ഏതാനും പേപ്പർ നോക്കിയപ്പോൾ തന്നെ ഇതാണു സ്ഥിതി....എന്റെ എല്ലാ പ്രതീക്ഷകളും പോയി.ഈ മാധ്യമ ഗ്രൂപ്പുകൾക്ക്(മാധ്യമ സിൻഡിക്കേറ്റ്...ഹ..ഹ...ഹ)എന്താ പോലീസിനോട് ഇത്ര ‘സ്നേഹം’ ഇമ്മാതിരി ചൊവ്വില്ലാത്ത വാർത്തകൾ മാത്രമേ ഇവർ അച്ചടിക്കൂ.....പോലീസ് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നു,അത്യാവശ്യം ചെറുകിട പോക്കറ്റടിക്കാരേയും വാഴക്കുല മോഷ്ടാക്കളേയും കുളിസീൻ ഒളിഞ്ഞു നോട്ടക്കാരേയും ഹെൽമെറ്റില്ലാത്തവരേയും എല്ലാം വളരെ കറക്റ്റായി പിടിക്കുന്നില്ലേ...പിന്നെ വലിയ സ്പിരിറ്റു കടത്തുകാരേയും കൊലപാതകികളേയും,ഗുണ്ടാത്തലവൻമാരേയും......എന്റെ പൊന്നു ചേട്ടാ...അവർക്കുമില്ലേ ജീവനിൽ കൊതി.സർവീസിൽ നിന്നും ‘സുരേഷ് ഗോപി’ കളിച്ച് റിട്ടയർ ചെയ്താൽ പിന്നെ ഈ മാതിരി ക്രിമിനൽ ജന്തുക്കളെല്ലാം പ്രതികാരത്തിനു വരില്ലേ.....എല്ലാവർക്കും ‘സിബി മാത്യൂസ്’ ആകാൻ കഴിയില്ലല്ലോ.
എന്തായാലും മതിയാക്കാം എന്നു തന്നെ കരുതി രണ്ടു പേപ്പർ കൂടി എടുത്തു.അയ്യോ.......അയ്യയ്യോ...പോലീസുകാരെയെല്ലാം പേടിപ്പിച്ചു തൂറിക്കുന്ന ഒരു വാർത്ത..“ഗുണ്ടാചങ്ങാത്തകാരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്നു.”...കൊല്ലത്ത് മാധ്യമ പ്രവർത്തകന്റെ നേരെയുള്ള ഗുണ്ടാ ആക്രമണമാണ് ഈ നടപടിക്കു കാരണമായത്...
ഞാൻ ആ വാർത്തയിലൂടെ ഒന്നു കണ്ണോടിച്ചു - “ഗുണ്ടാ ബന്ധം ,പരസ്ത്രീ ബന്ധം,മാഫിയാ ബന്ധം എന്നിവ ഉള്ളവരുടെയും അഴിമതിക്കാരുടേയും മാസപ്പടിക്കാരുടേയും വിശദമായ പട്ടിക ശേഖരിച്ചു തുടങ്ങിയിരിക്കുന്നു”.കൊടിയേരി ഭരിച്ചിരുന്നപ്പോൾ ആരാധ്യനായ ശ്രീ സിബി മാത്യൂസ് ഇത്തരക്കാരുടെ ഒരു ലിസ്റ്റ് എടുത്ത് ആഭ്യന്തര വകുപ്പിനു നൽകിയിരുന്നു.പക്ഷെ ഇപ്പോഴും ഒരാൾക്കെതിരേയും ഒരു നടപടിയും ഉണ്ടായിട്ടില്ല.പുതിയ സർക്കാർ വീണ്ടും ലിസ്റ്റുണ്ടാക്കുന്നതറിഞ്ഞ് പേടിച്ചു വിറച്ചിരിക്കുകയാണ് എല്ലാവരും....(പിന്നേ...നമ്മളിതെത്ര കണ്ടിരിക്കുന്നു...)
എന്തൊക്കെയായാലും കേരളാ പോലീസിനു സ്കോട് ലന്റ്യാർഡ് പോലീസിനും പഞ്ചാബ് പോലീസിനും തൊട്ടു താഴെ റാങ്കു കല്പിച്ചിരിക്കുകയാണ്.അതിലവർക്ക് അഭിമാനിക്കാം.പിന്നെ ,പാവങ്ങൾ എന്തു ചെയ്യും...ഈ രാഷ്ട്രീയക്കാർ ഇടപെടുന്നതു കാരണം ധാർമ്മീകമായി പോലീസിനു ജോലി ചെയ്യാൻ കഴിയേണ്ടേ...എന്തൊരു ഗതികേടാണ്....ഇടതു ഭരിക്കുമ്പോൾ വലതൻ മാർ വലുതായാലും ചെറുതായാലും ഓടിച്ചിട്ടു തല്ലേണ്ടി വരും.വലതു ഭരിക്കുമ്പോൾ സകല ചുവപ്പന്മാരേയും ചവട്ടിക്കൂട്ടേണ്ടി വരും......അടികൊണ്ടവരുടെ പ്രതികാരം....വല്ല പൂഞ്ഞാറ്റിലോട്ടും സ്ഥലമാറ്റം.പിന്നെ ആകേയുള്ള ഒരു ഗുണവും ആശ്വാസവും,റോഡിലേക്ക് ഇറങ്ങി നിന്നാൽ കളർഫുള്ളായ കാഴ്ചകളും കാണാം ഇത്തിരി ചില്ലറയും തടയും.
കേരളത്തിലെ പേരുകേട്ട ഗൂണ്ടകളെക്കൊണ്ട് പോലീസിനു ഒരു പഞ്ചദിന ക്ലാസ്സെടുപ്പിക്കുന്നത് വളരെ നല്ലതായിരിക്കും.ഈ മേഖലയിൽ പൂണ്ടുവിളയാടാൻ,നിലവിലുള്ള അല്പ-സ്വല്പ ബാലാരിഷ്ടതകളെല്ലാം മാറും.ഇക്കാര്യം പോലീസ് മന്ത്രി ഒന്നു ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും..പിന്നെ പറഞ്ഞു തഴമ്പിച്ച തെറികൾക്കു പകരം അത്യാധുനിക,കമ്പ്യൂട്ടർവൽകരിച്ച കുറച്ചു തെറികളും പഠിപ്പിക്കുന്നതും അഭികാമ്യം(ഉദാ:പന്ന ബ്ലൂ ടൂത്ത് മോനെ,പട്ടി ബ്ലൂ-റേ മോനേ.....)കമ്പ്യൂട്ടർവൽക്കരിച്ച സ്റ്റേഷനുകളിൽ കമ്പ്യൂട്ടർവൽക്കരിച്ച തെറിയും ഇരിക്കട്ടെ...
ഏറ്റവും പ്രധാനമായി സർക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഇവിടെ ഓർമ്മിപ്പിക്കുന്നു,അത്താഴപ്പട്ടിണിക്കാരായ സാധാരണ പൌരന്മാർക്കിട്ടു പണി കൊടുത്ത് നിയമങ്ങൾ സ്രുഷ്ടിക്കുമ്പോൾ,‘ഈ നിയമങ്ങൾ ഒന്നും പോലീസുകാർക്ക് ബാധകമല്ല’ എന്ന ഒരു പിൻ കുറിപ്പുകൂടി വയ്ക്കുന്നതു നല്ലതായിരിക്കും.അല്ലെങ്കിൽ ഏതെങ്കിലും കാക്കിയിട്ട ഭൂതഗണങ്ങൾ മേൽപ്പറഞ്ഞ നിയമങ്ങൾ തെറ്റിക്കുമ്പോൾ....തെറ്റിച്ചു തെറ്റിച്ചു പൊറുതിമുട്ടുമ്പോൾ ഇത്തരം പരനാറികൾക്കു ശമ്പളം കൊടുക്കുവാൻ കൂടി ടാക്സ് അടയ്ക്കുന്ന സാധാരണക്കാർ ചിലപ്പോൾ വല്ല നക്സലറ്റുകളും ആയിപ്പോകും...കയ്യിൽ വിലങ്ങിടീക്കാതേയും കാക്കിയുടെ പിൻബലമില്ലാത്തതുമായ നല്ല ‘നല്ല തല്ല്’നാട്ടുകാർ ഈ വെറുക്കപ്പെട്ട വർഗ്ഗത്തിനു സംഭാവന നൽകുകയും ചെയ്യും....