സർ,
ഞാൻ ചെസ്റ്റ് നമ്പർ 17...പേരു വെളിപ്പെടുത്താൻ പാടില്ലല്ലൊ,അതു കൊണ്ട് ഞാൻ അതു ചെയ്യുന്നില്ല...
നിങ്ങൾക്കു നിങ്ങളെ വിശ്വാസമില്ലാത്തതു കൊണ്ടാണല്ലൊ അങ്ങിനെ ഒരു നിയമം....മാത്രമല്ല കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഊമക്കത്തെഴുതൽ ഒരു ഹോബിയാക്കിയിരുന്നു..
ഒന്നാം സമ്മാനമായ 10001 രൂപ എനിക്കു വേണ്ട സാർ......കാരണം കഥ എഴുതുന്നതു പോയിട്ടു കേൾക്കുന്നതു പോലും എനിക്കിഷ്ടമല്ല..അപ്പോൾ സാർ ചോദിക്കും എന്തിനു നീ ഈ മെനക്കെടുന്നതെന്ന്...അതിനു ഒരേ ഒരു കാരണമേയുള്ളൂ സാർ......മത്സരത്തിനു നിങ്ങൾ നൽകിയ വിഷയം....”ലവ് ജിഹാദ്”
അങ്ങനെ ഒന്നില്ലെന്നു കോടതി പോലും പറഞ്ഞെങ്കിലും നമ്മൾ പ്രബുദ്ധരായ മനുഷ്യർ,ഏറ്റവും കുറഞ്ഞതു ബുദ്ധിയുള്ള മലയാളികൾ അങ്ങനെ കളഞ്ഞു കിട്ടിയതൊന്നും എളുപ്പം ഉപേക്ഷിക്കാത്തവരല്ലേ സാർ...ഡിഗ്രി മുഴുവനാക്കാൻ കഴിയാതെയിരിക്കുന്ന എനിക്കു ലവ് ജിഹാദിനെക്കുറിച്ച് ഒന്നും അറിയില്ല എന്നു നിങ്ങൾ കരുതരുത്.
മാധ്യമങ്ങൾക്കിടയിലല്ലേ സാർ ഇപ്പോൾ മനുഷ്യർ ജീവിക്കുന്നത്..മുൻപ് മാധ്യമങ്ങൾ നമുക്കിടയിലും..കപ്പലണ്ടി പൊതിഞ്ഞു വരുന്ന ഒരു തുണ്ട് പേപ്പറിൽപ്പോലും വന്നു കീഴടക്കി പോയ ഒരു സെൻസേഷണൽ ന്യൂസിന്റെ കഷണം കണ്ടെത്താൻ കഴിയുന്ന ഒരു കാലഘട്ടമല്ലേ സാർ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം.....
എന്റെ കഥയിൽ ,സോറി കത്തിൽ ആലങ്കാരിതയുടെ ചെറിയ അംശം കണ്ട് സാർ തെറ്റിദ്ധരിക്കേണ്ടാ...14 വയസ്സു മുതൽ വൈകുന്നേരങ്ങളിൽ വിശപ്പറിയാതിരിക്കാൻ പോയിരുന്നിരുന്നത് യുവജന സമാജം വായന ശാലയിൽ ആയിരുന്നു.ഒ.വി വിജയന്റേയും എസ്.കെ പൊറ്റക്കാടിന്റേയും എം റ്റിയുടേയും പുസ്തകങ്ങൾ മുള്ളു പോലും കളയാതെ അങ്ങിനെ തന്നെ വിഴുങ്ങുമായിരുന്നു.അതിന്റെ പകർപ്പു ദീനമായിരിക്കും ക്ഷമിച്ചു കളഞ്ഞേക്ക് സാർ..
ഇനി വിഷയത്തിലേക്കു വരാം സാർ.......................................അതെ ലവ് ജിഹാദ്..അതു ഞാൻ വിശ്വസിക്കുന്നില്ല സാർ...ആ വാക്കു കേൾക്കുന്നതു പോലും എനിക്കു വെറുപ്പാണ് .
അഞ്ചു വയസ്സു തികഞ്ഞതിന്റെ അടുത്ത ദിവസം രാവിലെ കണ്ണു തുറന്നു നോക്കിയപ്പോൾ അച്ഛനെ ഒരു പറ്റം പോലീസുകാർ കഴുത്തിലെ കയറോടെ താഴെയിറക്കി കിടത്തുന്നത് കണ്ടു പോയി സാറേ ,അതാണ് അച്ഛനെ കുറിച്ചുള്ള ഒരേയൊരു ഓർമ്മ...അച്ഛൻ എന്നു പറഞ്ഞാൽ എനിക്കും അമ്മയ്ക്കും രാത്രി സംരക്ഷണം തരുന്ന ഒരാളാണെങ്കിൽ അഞ്ചാം വയസ്സു മുതൽ ഇരുതല മൂർച്ചയുമായി തലയണയുടെ അടിയിൽ അമ്മ വയ്ക്കുന്ന വെട്ടുകത്തിയെ ഞാൻ “അച്ഛൻ” എന്നു വിളിക്കേണ്ടി വരുമായിരുന്നു........അതെ സാർ ആ വെട്ടുകത്തി ഞങ്ങൾക്കു സംരക്ഷണം തന്നിട്ടുണ്ട് ഒരുപാട് രാത്രികളിൽ ...... പക്ഷെ ഒരിക്കൽ ആ വെട്ടുകത്തിയും തോറ്റു അതിനേക്കാൾ മൂർച്ചയുള്ള അപവാദങ്ങൾക്കു മുൻപിൽ...
അഞ്ചും ആറും വയസ്സു മുതൽ കാണുന്നതും കേൾക്കുന്നതുമാ സാറേ എന്റെ പാവം അമ്മയെ കുറിച്ചുള്ള കള്ള പ്രചരണങ്ങൾ...അമ്പലക്കമ്മറ്റിയിൽ വരെ നേരം പോക്കിനു സംസാരിച്ചിരുന്നത് തൂങ്ങിച്ചത്ത കുമാരന്റെ ഭാര്യ വാസന്തിയുടെ സ്വഭാവ ദൂഷ്യങ്ങളുടെ കഥകളാ സാറേ...അതായത് എന്റെ അമ്മയുടെ....
ദാരിദ്ര്യമായിരുന്നു സാറേ ആകെയുള്ള സമ്പാദ്യം....വിശന്നു വിശന്നു കൊടലു കരിയുമ്പോഴും അമ്മയോടു പറയില്ല ,കാരണം അമ്മയ്ക്കു സഹിക്കാൻ കഴിയില്ല.ഞാൻ വായനശാലയിലേക്കോടും അപ്പോൾ അമ്മ പറമ്പിൽ ചേമ്പോ കപ്പങ്ങയോ തിരയുകയായിരിക്കും എനിക്കു അത്താഴമെങ്കിലും തരാൻ..ആ മണ്ണിൽ അതെല്ലാം ഉണ്ടായിരുന്നു സാറേ ഒരു പാട്....അമ്മയുടെ കണ്ണുനീരിനു നല്ല വളക്കൂറുണ്ടെന്നു അന്നേ ഞാൻ അറിഞ്ഞു.
വായനശാലയിൽ അബൂബക്കർ മാഷും ഉണ്ടാകും....റിട്ടയർമെന്റിനു 3 വർഷം കൂടി ഉള്ളപ്പോൾ ഹെഡ്മാസറ്റർ ആയി ഞങ്ങളുടെ സ്കൂളിൽ വന്നതാ അബൂബക്കർ മാഷ്....നല്ല മനുഷ്യൻ ......സർവ്വ ജന സമ്മതൻ........
എല്ലാ ദിവസവും മുടങ്ങാതെ കാണുന്നതു കൊണ്ടോ മറ്റോ മാഷ് എന്റെ അരികിൽ വന്നു സംസാരിക്കുമായിരുന്നു..ആരോ പറഞ്ഞു എന്റെ കഥകൾ കേട്ടതു കൊണ്ടായിരിക്കും എനിക്കു രാഘവൻ ചേട്ടന്റെ കടയിൽ നിന്നും പരിപ്പു വടയും ചായയും സാർ വാങ്ങിത്തന്നിരുന്നത്...മക്കൾ ഇല്ലാത്ത സാറിന്റെ, ഭാര്യയുടെ മരണം ഏല്പിച്ച വേദന ആ മനുഷ്യന്റെ കണ്ണുകളിൽ ആ പതിനാലാം വയസ്സിലും ഞാൻ തിരിച്ചറിഞ്ഞു..
അമ്മയ്ക്കു ദീനം വന്നു വിറച്ചു കിടന്ന അന്നാണ് ആദ്യമായി മാഷ് എന്റെ വീട്ടിൽ വരുന്നത്.മരുന്നുകളും അരിയും മറ്റുമായി....അന്നു ആദ്യമായി ഞാൻ ഒരു “മനുഷ്യനെ“ കണ്ടു .....അമ്മ അഭിമാനിയായിരുന്നു... അതറിയാവുന്ന ഒരേയൊരാൾ ഞാനും....പക്ഷെ അമ്മ മാഷിന്റെ സഹായങ്ങൾ സ്വീകരിച്ചു...എന്റെ എല്ലുന്തിയ രൂപവും വിശപ്പും അമ്മയുടെ രോഗവും ആയിരുന്നു സാറേ കാരണം.
വിശപ്പും രോഗവും ദാരിദ്ര്യവും അനാഥത്വവും കണ്ടില്ലെന്നു നടിച്ച അമ്പലക്കമ്മറ്റിയും സംഘടനകളും നല്ലവരായ നാട്ടുകാരും മാഷ് ചെയ്യുന്ന ചെറിയ സഹായങ്ങൾ കണ്ണു നിറയെക്കണ്ടു..നിറഞ്ഞൂ തുളുമ്പി അപവാദങ്ങളായി പുറത്തേക്കൊഴുകി...അബൂബക്കർ മാഷിന്റെ കണ്ണിൽ കണ്ണീർ പൊടിഞ്ഞ ആ ദിവസം അദ്ദേഹത്തെ ഞാൻ സ്നേഹിക്കാൻ തുടങ്ങി,അത്രയും നാൾ ബഹുമാനവും ഭക്തിയുമായിരുന്നു സാർ
വടിയും വാക്കുകളും ആയുധങ്ങളുമായി ആക്രമിക്കാൻ നാട്ടിലെ പ്രമാണിമാരും അഭ്യുദയകാംഷികളും വന്നു പോയ രാത്രി മാഷ് അമ്മയെ ജീവിതത്തിലേക്കു ക്ഷണിച്ചു...അൻപതു കഴിഞ്ഞ മാഷും പട്ടിണിക്കോലവും രോഗിയുമായ അമ്മയും എന്തു ശാരീരിക സുഖത്തിനു വേണ്ടിയാണു സാറേ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്..?ഒന്നിനുമല്ല,ഞാനതു വിശ്വസിക്കുന്നുമില്ല.നാട്ടിൽ ഭയങ്കര ലഹളയായിരുന്നു....ഒരു മുസ്ലിം ഹിന്ദുവിനെ പോറ്റുന്നു
അന്നു മുതൽ വീട്ടിൽ മൂന്നു നേരവും ഞാൻ അരിയാഹാരം കഴിച്ചുതുടങ്ങി...വെട്ടുകത്തി അടുക്കളയിലേക്കു തന്നെ സ്ഥാനം പിടിച്ചു..നല്ല വസ്ത്രം ധരിച്ചു ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി....പത്താം ക്ലാസ്സ് പാസ്സായ എനിക്കെന്തോ സമ്മാനം വാങ്ങാൻ പോയ മാഷ് പേ പിടിച്ച ഏതോ വാഹനത്തിന്റെ ടയറിനടിയിൽ കിടന്നു പിടഞ്ഞു മരിച്ച അന്നു വരെ....അതിനു ശേഷം എല്ലാം പഴയ പോലെ...ഞാൻ ഇന്നു പഠനത്തിന്റെ കൂടെ കൂലിപ്പണിക്കു പോയി അമ്മയെ പോറ്റുന്നു സാറെ........
പട്ടിണിയും ദാരിദ്ര്യവും സാമൂഹ്യ ദ്രോഹികളുടെ ആക്രമണവും കൊണ്ട് രോഗിയായ ഒരു സ്ത്രീയും കുട്ടിയും മരിച്ചു ജീവിച്ചപ്പോൾ അഹിംസയും മോക്ഷവും സംഘടിത ശക്തിയും പരസ്പര സഹായവും പ്രസംഗിക്കുന്ന ഞങ്ങളുടെ മതത്തിലേയോ ജാതിയിലേയോ ആരേയും ഞാൻ കണ്ടില്ല സാറേഒരു കൈ സഹായത്തിന്.അന്യ മതക്കാരനായ അബൂബക്കർ മാഷല്ലാതെ.......എന്റെ അമ്മയെ മാഷ് സ്വീകരിച്ചതു ലവ് ജിഹാദിനു വേണ്ടിയാണെന്നു സാറിനു പറയാൻ കഴിയുമോ...? ഒരു മുസ്ലിം ഹിന്ദുവിനെ സ്നേഹിച്ചാൽ അതു ലവ് ജിഹാദ് ആകുമോ സാർ...?
ലവ് ജിഹാദ് എന്ന വാക്കു നമുക്കു വേണ്ട സാർ ....വർഗ്ഗീയത കുത്തി വയ്ക്കുന്ന ഇത്തരം വാക്കുകൾ നമുക്കു ഉപേക്ഷിക്കാം ............അബൂബക്കർ മാഷ് ലവ് ജിഹാദിനു വേണ്ടിയല്ല സാറേ ഞങ്ങൾക്കു തുണയായത്...അതിനു ഒരു വാക്കേയുള്ളൂ...അത് “മനുഷ്യത്വം”എന്ന വാക്കാണു സാറേ....സഹജീവി സ്നേഹം എന്നും പറയാം....അത്ര തന്നെ.........ആരാണൂ ലവ് ജിഹാദ് എന്ന വാക്കു കണ്ടു പിടിച്ചത്,എന്തു ഗ്ലോബൽ ഡിസാസ്റ്ററാണു സാറേ ലവ് ജിഹാദ്....?2007-ൽ 2167 ഉം 2008-ഇൽ 2530 ഉം പെൺകുട്ടികളെ ലവ് ജിഹാദികൾ കടത്തിയിട്ടുണ്ടെന്നു പറഞ്ഞിട്ട് എവിടെ സാറേ.........
അപ്പോൾ ഒരു മുസ്ലിം പെൺകുട്ടിയെ ഒരു ഹിന്ദു യുവാവ് പ്രണയിച്ചാൽ അതെന്താകും സാർ...?ഒരു ക്രിസ്ത്യാനി ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചാലോ......പറയൂ സാർ...............എനിക്കും ഉത്തരം കിട്ടണം.............ഞങ്ങളെ പോലുള്ള കുറച്ചു വിവരദോഷികൾക്കെങ്കിലും............................?

please comment here
ReplyDelete