1988 ലാണു ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത്.മുപ്പത്തടം ഗവണ്മെന്റ് സ്കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസം.
അമ്മയുടെ കൈ പിടിച്ച് വഴിയിലൂടെ പാൽച്ചായയുടെ നിറത്തിൽ ഒഴുകി വരുന്ന മഴവെള്ളവും ചവിട്ടിത്തെറുപ്പിച്ച് പുതിയ കുഞ്ഞു കുടയും ചൂടി പുത്തനുടുപ്പുമിട്ട് സ്കൂളിലേക്ക്......
പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം....
അമ്മമാരുടെ കൈ പിടിച്ച് ഒത്തിരി കുട്ടികൾ..
കരച്ചിൽ....
മഴ....
അങ്ങനെ സ്കൂൾ ബെല്ലടിച്ചു....
ചെറുപ്പക്കാരിയും കാണാൻ നല്ല ഭംഗിയുമുള്ള ഒരു ടീച്ചർ ക്ലാസിലേക്ക് കയറി വന്നു.‘ലിസി ടീച്ചർ’.
സ്നേഹത്തോടെ എന്നെ വാരിയെടുത്ത് ഒക്കത്തു വച്ച് പേരു ചോദിച്ചു.
അന്നു മുതൽ ലിസി ടീച്ചർ എനിക്ക് ഒരു അമ്മയായി മാറുകയായിരുന്നു...ഓണപ്പരീക്ഷയ്ക്ക് എല്ലാത്തിനും മുഴുവൻ മാർക്കു വാങ്ങിയ എന്റെയടുത്ത് അടുത്ത ദിവസം വരുമ്പോൾ മിട്ടായി വാങ്ങിച്ചുതരണം എന്ന് ടീച്ചർ പറഞ്ഞു.
അന്ന് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു...
പിറ്റേന്ന് സ്കൂളിനടുത്തുള്ള പെട്ടിക്കടയിൽ നിന്നും പത്തു പൈസയുടെ മീൻ മിട്ടായി(മീനിന്റെ ഷേയ്പിൽ കവർ ഇല്ലാത്ത മിട്ടായി)വാങ്ങി കയ്യിൽ മുറുക്കിപ്പിടിച്ച് ഞാൻ സ്കൂളിലേക്ക് ഓടി.
ടീച്ചർ വരുന്നതു വരെആ മിട്ടായി കയ്യിൽ മുറുക്കി തന്നെ പിടിച്ചു.ടീച്ചർ വന്നു കഴിഞ്ഞപ്പോൾ കയ്യിലിരുന്ന് വിയർത്തൊലിച്ച നനഞ്ഞ ആ മിട്ടായി ഞാൻ ടീച്ചറിനു നേരെ നീട്ടി.ടീച്ചർ എന്റെ കയ്യിലേക്കു നോക്കി,മിട്ടായി വാങ്ങിയ ശേഷം എന്നെ വാരിയെടുത്ത് സ്നേഹത്തോടെ ഉമ്മ വച്ചു.
വിദ്യാഭ്യാസകാലത്തെ പ്രിയപ്പെട്ട അദ്ധ്യാപകരെ കുറിച്ചോർക്കുമ്പോൾ മങ്ങിയ ഓർമ്മയിൽ ആദ്യം ഓടിയെത്തുന്നത് ലിസി ടീച്ചാറാണ്
.പിന്നെയെത്രയോ അദ്ധ്യാപകർ....
അലിവാർന്ന കണ്ണുകളാൽ അറിവിന്റെ നെയ്ത്തിരിനാളം നീട്ടി അനുഗ്രഹിച്ചുവിട്ടവർ.....
മൂന്നാം ക്ലാസിലെ അംബുജാക്ഷി ടീച്ചർ,ഗീതാറാണി ടീച്ചർ,നാലാം ക്ലാസിലെ ഫിലോമിന ടീച്ചർ,അഞ്ചാം ക്ലാസിലെ സരസമ്മ ടീച്ചർ ആറാം ക്ലാസിലെ അൽ സലാം സാർ,സീമടീച്ചർ,ഏഴാം ക്ലാസിലെ വിമലമ്മ ടീച്ചർ,സാവിത്രി ടീച്ചർ,തങ്കമ്മ ടീച്ചർ,ജഗദമ്മടീച്ചർ,സലീം സാർ,എട്ടാം ക്ലാസിലെ ഉയരം കൂടിയ ഗിരിജ ടീച്ചർ,മാർഗരറ്റ് ടീച്ചർ,സുധാമണി റ്റീച്ചർ,റോസി റ്റീച്ചർ,കമലമ്മ ടീച്ചർ,അന്നമ്മ റ്റീച്ചർ,ലൈല റ്റീച്ചർ,നർഗീസ് റ്റീച്ചർ,ജയശ്രീ റ്റീച്ചർ,ഭാരതി റ്റീച്ചർ,വള്ളിയമ്മ റ്റീച്ചർ,പ്രഭാവതി റ്റീച്ചർ,പുരുഷോത്തമൻ സാർ,ഞങ്ങളുടെ പ്രിയ യാസ്മിൻ റ്റീച്ചർ...
അങ്ങനെ ജീവിതയാത്രയിലൊരിക്കലും വിസ്മരിക്കപ്പെടാൻ പാടില്ലാത്ത എത്രയോ ഗുരുനാഥൻമാർ....
പേരെഴുതാത്തവർ ഇനിയുമുണ്ട്..അവരുടെയെല്ലാം വാത്സല്യവും കുഞ്ഞു കുഞ്ഞു ശകാരങ്ങളും എന്നെ പോലുള്ള ആ തലമുറയിലെ വിദ്യാർഥികളുടെയെല്ലാം വ്യക്തിത്വ വികസനത്തിനു ആക്കം കൂട്ടിയിരുന്നു.
വിദ്യാലയം എന്ന വീട്ടിലെ അമ്മമാരായിരുന്നു ഇവരെല്ലാം..
ബഹുമാനത്തോടെ മാത്രമേ ഇന്നും അവരെ ഓർക്കാറുള്ളൂ.യാസ്മിൻ റ്റീച്ചറെയെല്ലാം ഇന്നും വഴിയിൽ വച്ചു കാണുമ്പോൾ ഞാൻ ആ പഴയ കുട്ടിയാകും.അമ്മമാർക്കും ഗുരുക്കന്മാർക്കും നമ്മൾ എത്ര വളർന്നാലും കുട്ടികൾ തന്നെയായിരിക്കും.
ഇന്നു വിദ്യാഭ്യാസം കച്ചവടവും അദ്ധ്യാപനം ജോലിയും മാത്രമായി മാറിയ ഈ കാലഘട്ടത്തിൽ ഇതെല്ലാം വളരെ വിരളമാണെന്നു തോന്നുന്നു.പഠിപ്പിക്കുന്ന അദ്ധ്യാപികമാരെ വരെ മോശമായി ചിത്രീകരിക്കുന്ന,അവരുടെ വസ്ത്രങ്ങൾ ഒന്നു തെന്നി മാറിയാൽ അതു മൊബൈലിൽ പകർത്തുന്ന ,കൂടെ പഠിക്കുന്ന വിദ്യാർഥിനികളെ വരെ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് നോക്കുന്ന ഈ കാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾ പഠിച്ച ആ കാലം..
ഞങ്ങൾ അദ്ധ്യാപകർക്കു നൽകിയിരുന്ന ബഹുമാനം,സ്ഥാനം,ഇതെല്ലാം അഭിമാനത്തോടെ ,അഹങ്കാരത്തോടെ പുതിയ തലമുറയോട് വിളിച്ചു പറയാൻ തോന്നുന്നു

No comments:
Post a Comment